*പറച്ചിക്കല്ല്*
------------------
ഏ ആർ രാജേഷ് അതിരമ്പുഴ
കോട്ടയത്ത് തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ മതിൽക്കെട്ടിനു പുറത്ത് ഉറപ്പിച്ചിരിക്കുന്ന കല്ലിന്റെ വിളിപ്പേരാണ് പറച്ചിക്കല്ല്.
എന്താണത്? എങ്ങിനെ ആ പേരു കിട്ടി?
അതറിയണമെങ്കിൽ കോട്ടയത്തിന്റെയും തിരുനക്കരയുടെയും കോടിമതയുടെയും ഈരയിൽ കടവിന്റെയും നാഗമ്പടത്തിന്റെയും ഒക്കെ കഥയറിയണം.
ഗൗതമപുരം കോട്ടയമായി മാറിയ പരിണാമകഥയറിയണം.
പുരാതന കാലത്ത് കേരളമാകെ സംസാരിച്ചിരുന്ന ഭാഷ തമിഴായിരുന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മലയാളത്തിലേക്ക് ഉള്ള പരിണാമത്തിന് നിമിത്തമായത് സംസ്കൃത ഭാഷയുടെ സ്വാധീനം കൊണ്ടാണെന്നാണ് ഭാഷാവിദഗ്ദ്ധർ നമ്മെ ഇതേ വരെ ധരിപ്പിച്ചു വെച്ചിരിക്കുന്നത്. എന്നാൽ സംസ്കൃതത്തിന്റ വരവിനും എത്രയോ മുമ്പ് മലയാള നാട്ടിലേക്ക് പാലി ഭാഷ കടന്നു വന്നിരുന്നു.
ബുദ്ധമത പ്രചാരകരായിരുന്ന മൗര്യ ചക്രവർത്തിമാരുടെ പിന്തുണയോടെ കേരളത്തിലും ഒട്ടനവധി ബുദ്ധവിഹാരങ്ങൾ ആരംഭിച്ചിരുന്നു. അതിൽ പ്രമുഖമായിരുന്നു കോട്ടയം. പാലിയിൽ കോ (ആര് ) അത്താ (സ്വയം എന്നും കൊത്തളം) അയം ( ഇയാൾ) എന്നീ ശബ്ദങ്ങൾ ചേർന്നതാണ് സ്ഥലനാമം. സ്വയം തിരിച്ചറിവുണ്ടാക്കുന്ന ഇടമായിരുന്നു കോട്ടയം.
ബുദ്ധമത വിശ്വാസികളായ കോട്ടയത്തുകാരെ പരിഹസിക്കുന്ന ഒരു ചൊല്ല് ഒരു പക്ഷേ ചിലരുടെയെങ്കിലും മനസ്സിൽ ഇപ്പോൾ എത്തിക്കാണും. "ഇയാൾ ഏതു കോത്തായത്തുകാരനാണ് ?"
വിശിഷ്ടമായ ഒരു ബുദ്ധവിഹാരമായിരുന്നു തിരുനക്കര. 'നഗര' എന്ന പാലി പദത്തിനു മുമ്പ് 'തിരു' എന്ന തമിഴ് പദം ചേർന്നാണ് തിരുനഗര എന്ന പേരുണ്ടായത്. തമിഴ് ചുവയിൽ എഴുതുമ്പോൾ /പറയുമ്പോൾ നഗര എന്നത് നക്കരയായി മാറുന്നു. അതാണ് തിരുനക്കര.
തിരുനക്കര കുന്നിന്റെ മൂർദ്ധാവിൽ ഒരു ബുദ്ധവിഹാരം ഉണ്ടായിരുന്നു. ചെങ്കല്ലു കൊണ്ടു തീർത്ത കെട്ടുകളും ബുദ്ധപ്രതിമകളും മറ്റും ഇവിടെ ഉണ്ടായിരുന്നു. ഇന്ന് അവിടെ മഹാദേവ ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ബോധി വൃക്ഷം ഇപ്പോഴും അവിടെയുണ്ട്. ഈ തിരുനക്കരയിലെ ബുദ്ധവിഹാരത്തിന്റെ മറ്റൊരു വിളിപ്പേരാണ് പള്ളി. ഈ വിഹാരം അഥവാ പള്ളിയുടെ പുറത്തായി സ്ഥിതി ചെയ്യുന്ന കാവിന് ഇന്നും പേര് പള്ളിപ്പുറത്തുകാവ് എന്നു തന്നെയാണ്.
കോടിമതയും നാഗമ്പടവും പാലിപദങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണ്. കോടിമതയിൽ നിന്നു നോക്കിയാൽ ഉയർന്ന കോട്ടയംകുന്നുകൾ കാണാം. മത്തക എന്നാൽ മസ്തകം എന്നും സമീപത്ത് എന്നും അർത്ഥം ഉണ്ട്. 'കോടി' എന്നാൽ ഉയരം കൂടിയ ഇടം.
'കോടിമത' എന്നത് 'ഉയരം കൂടിയ കുന്നിന്റെ സമീപമുള്ള ഇടം' എന്ന അർത്ഥത്തിൽ ഉണ്ടായ സ്ഥലനാമം ആണ്.
തിരുനക്കരയുടെ തൊട്ടടുത്ത് ഉള്ള വയസ്കരകുന്നിലും പാലിയും തമിഴും കൂടി കലരുന്നു. അത് വായസാകാരകുന്നാണ് അത്. 'വായസ' അഥവാ കാക്കയുടെ ആകാരമുളള കുന്ന് എന്നർത്ഥം. 'വായസ' എന്നതും 'ആകാര' എന്നതും പാലി പദങ്ങൾ ആണ്.
ചാലുകുന്ന് എന്നതിലെ 'ചല' ശബ്ദം ചലനത്തെ അഥവാ ഇളക്കത്തെ കുറിക്കുന്നു. ചലിക്കുന്ന അഥവാ ഇളക്കമുള്ള കുന്ന് എന്നാണ് നിഷ്പത്തി. ചരൽ കല്ലുകൾ നിറഞ്ഞ കുന്നായതിനാലാണ് അതിന് അങ്ങനെ വിളിക്കുവാൻ കാരണം.
കോടൂരാറ്റിലൂടെ വള്ളങ്ങളിൽ എത്തുന്ന തീർത്ഥാടകർ വന്നിറങ്ങുന്ന കടവിന്റെ പേരും അതിപുരാതനമാണ്: ഈരയിൽ കടവ്. 'ഇരിയതി, എന്ന പാലി ശബ്ദത്തിന് ഇളകുന്ന അഥവാ ചലിക്കുന്ന എന്നാണ് അർത്ഥം. 'ഇരിയതി കടവ് ' ഇടയ്ക്ക് സ്ഥാനം മാറുന്നു. വേനലിലും വർഷത്തിലും സ്ഥാനം മാറുന്ന കടവായതുകൊണ്ടാണ് ചലിക്കുന്ന കടവ് എന്ന അർത്ഥത്തിൽ 'ഇരയതി കടവ് ' ആയത്. അതിന്റെ തത്ഭവമാണ് ഇന്നത്തെ ഈരയിൽ കടവ്.
കടവ് കയറി വരുമ്പോൾ ഉള്ള സ്ഥലനാമം ഗൗതമപുരം എന്നായിരുന്നു. മനോരമയുടെ പഴയ കേന്ദ്ര ഓഫീസ് നിൽക്കുന്നത് ഗൗതമപുരത്ത് ആണ്. അവിടെ തൊട്ടടുത്തുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇപ്പോഴും ഈ സ്ഥലനാമം ഉപയോഗിക്കുന്നുണ്ട്. തൃഗൗതമപുരം ശ്രീ കൃഷ്ണണസ്വാമിസ്വാമി ക്ഷേത്രം.
നാഗമ്പടം എന്ന സ്ഥലനാമവും ഇതേപോലെ തന്നെ ഉണ്ടായതാണ്. യഥാർത്ഥത്തിൽ 'നഗ' എന്ന ശബ്ദവും 'പദം ' എന്ന ശബ്ദവും ചേർന്ന 'നഗപദം' എന്നതിൽ നിന്നാണ് ഇന്ന് കേൾക്കുന്ന നാഗമ്പടം എന്ന സ്ഥലനാമം ഉണ്ടായത്. നഗ എന്നാൽ കുന്ന് , പദം എന്നാൽ അടിവാരം. കോട്ടയം കുന്നിന്റെ താഴ്‌വരയാണ് 'നഗപദം' അഥവാ ഇന്നത്തെ നാഗമ്പടം.
പുരാതന കാലത്തെ തദ്ദേശീയർ വിളിച്ചിരുന്ന സ്ഥലനാാമങ്ങൾ ഇന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ആധുനിക കാലത്തിലും കോട്ടയത്തെ ഈ സ്ഥലനാമങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന ഈ ചരിത്രം കേട്ടിട്ടും കേൾക്കാതെയും അറിഞ്ഞിട്ടും അന്വേഷിക്കാതെയും നാം തമസ്കരിക്കുന്നത് മഹത്തായ ഒരു പാരമ്പര്യത്തെയാണ്.
ഇനി വീണ്ടും പറച്ചിക്കല്ലിലേക്കു വരാം.
എഡി അഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഉണ്ടായിരുന്ന കേരളത്തിലെ തദ്ദേശ ജനത ബുദ്ധനെ ആവേശത്തോടെ സ്വീകരിച്ചു. എന്നാൽ പിന്നീട് 12-ാം നൂറ്റാണ്ടോടു കൂടി ഗൗതമപുരത്തെ തിരുനഗരത്തിൽ തദ്ദേശജനത ആരാധിച്ചിരുന്ന ബുദ്ധവിഹാരങ്ങളും പള്ളികളും തകർക്കപ്പെടുകയും തിരുനക്കരയിലും കുമാരനല്ലൂരിലും അഗ്രഹാരങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.
കലിംഗത്തിലെ ബുദ്ധക്ഷേത്രങ്ങളുടെ മാതൃകയിൽ ചെങ്കല്ലിൽ തീർത്ത ശില്പങ്ങൾ തച്ചുടയ്പ്പെട്ടു.
പറയരും പുലയരുമടങ്ങുന്ന തദ്ദേശ ജനത അടിമകളാക്കപ്പെട്ടു. അവരുടെ പള്ളികൾ വേട്ടയാടപ്പെടുകയും ചെയ്തു. തദ്ദേശീയരുടെ ആരാധനാ പുരുഷനായ ബുദ്ധ ഭഗവാന്റെ ചെങ്കല്ലിൽ തീർത്ത ശിരോഭാഗത്തിന്റെ മുഖം ചീന്തി നശിപ്പിച്ച ശേഷം അവർ പുതിയതായി ഉയർത്തിയ ക്ഷേത്രത്തിന്റെ 96 ചുവടു ദൂരെ തെക്കുകിഴക്കേ മൂലയിൽ തീണ്ടാപ്പാടകലെയായി ആ ചീന്തിയ ചെങ്കല്ല് ക്ഷേത്രത്തിനഭിമുഖമായി സ്ഥാപിച്ചു.
അടിമകളാക്കപ്പെട്ട, അധ:കൃതരാക്കപ്പെട്ട തദ്ദേശീയരായ അനുയായികളെ ഈ ചീന്തിയ ചെങ്കല്ലിന്റെ ശില്പം വരെ മാത്രമേ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. പറയന്റെയും പുലയന്റെയും ആരാധ്യപുരുഷന്റെ അയ്യന്റെ ആ ചെങ്കല്ലിനു പിന്നിൽ അടിമകൾ കൊടിയപീഡനങ്ങൾക്കിരയാക്കിയതിലൂടെ അവരുടെ ഭഗവാനു ശക്തിയില്ലെന്നു സ്ഥാപിക്കാനായിരുന്നു വരേണ്യരുടെ ശ്രമം.
പറചെങ്കല്ലെന്നു വിളിക്കപ്പെട്ട ആ ശില്പം ഇന്ന് പറഞ്ഞു പറഞ്ഞ് ഇന്ന് പറച്ചിക്കല്ലായി മാറി.
കഥയും ചരിത്രവും അറിയാതെ നാം ഏറ്റു പറയുന്നു - പറച്ചിക്കല്ല്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ