തിരയൊഴിയുന്നതും
കാത്തുനില്ക്കുമെൻ മൗഢ്യം
പ്രണയിച്ചു
തീരാത്ത ഞാനുമെൻ കവിതയും
പ്രളയവും
താണ്ടി നിന്നരികിലെത്തുന്നു
കാലം
അടങ്ങാത്ത കടലെന്നപോലെന്റെ
കാലടികളിൽ
നിന്നും കവരുമീ മോഹ
തീരത്തിലെന്തിനോ
വിഭ്രമം നിന്റെ
കാലടിപ്പാടുകൾ
തിരയുന്നു വെറുതെ ഞാൻ
പാഠഭേദങ്ങൾ
തേടിയ പുസ്തകശാലയിൽ
നിഴലുകൾ
പുണരുന്ന വിജനമാം കോണിൽ
സ്വേദരേണുക്കളുണരും
നിൻ വദനകുസുമത്തിൽ
ചൊരിയാതിരുന്ന
ചുംബനം മധുരമാണിപ്പൊഴും
പോരുംവഴിയിൽ
കഫേയിൽ കാപ്പി തൻ
മധുരം
നുകർന്നു പിരിഞ്ഞു നാമെങ്കിലും
നിനച്ചു
ഞാൻ, നിലവിളക്കായി തെളിയട്ടെ നീ-
യതിൽ
പടരുവാനില്ല കരിയെന്ന പോലെ ഞാൻ..
ഉള്ളിലെയഗ്നിയൊളിപ്പിച്ചു
നടന്നവർ
അറിവീല
പൊരുളെന്ന പോലെ നടിച്ചവർ
ഉരുൾപൊട്ടലെന്നപോൽ
പോയകാലത്തിലാ
വ്യഥിത
ഹൃദയത്തിൻ മുറിവുകൾ കണ്ടുവൊ?
പറയുവാൻ
വയ്യെന്ന,
പറയാതെ വയ്യെന്ന
മുൾമുനകളാലെ വിരൽതുമ്പിലും പിന്നെ
ഹൃദയത്തിലും
നിന്നുമടർത്തി നല്കാം
വിശകലനങ്ങൾക്കായി
ശോണബിന്ദുക്കൾ
അതിലുള്ള
കോശങ്ങളൊരു ചില്ലുഫലകത്തിൽ
അതിസൂക്ഷ്മ
ദർശിനിയാൽ വീക്ഷിക്ക നീ
ഇന്നുമതിലുണ്ടു
നിറമേകാതെ ഞാൻ കാത്ത മധുര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ