നികുതിയടക്കുവാനില്ല
വരുമാനമെങ്കിലും
ഉപ്പിനും
മുളകിനും കസ്തൂരി ഗുളികയ്ക്കും
കരമൊടുക്കുന്നവൻ..!
പദവിയും
പണവും അകലെയെന്നാകിലും
പാദസേവയ്ക്കു പണിപ്പെട്ടിടാത്തവൻ..!
ആന്ധ്യവും
അധികാരഗർവവും
ആസനത്തിലെയാൽമരമെന്നപോൽ
കുടചൂടി
നില്ക്കും ഭരണകൂടങ്ങൾ!
കുടിപ്പക
പോക്കുവാൻ വെമ്പും കൊടിപ്പട
കാണുന്നതേയില്ല
നോവുമാത്മാക്കളെ!?
പിന്നെയുമുയരുന്ന
കൊടികളും
ദിക്കുഭേദിക്കുന്ന
മുദ്രാവാക്യങ്ങളും അവനു വേണ്ടി
അവന്റെ
വഴിയടച്ചു അവനു വഴി നേടുവാൻ സമരം
അവന്റെ
കഞ്ഞി മുടക്കി അവന്റെ ദാരിദ്ര്യമൊടുക്കുവാൻ സമരം!!
അങ്ങനെ
എന്തിനും ഏതിനും
സമരമുഖങ്ങളിൽ
രക്തസാക്ഷിയാകുവാൻ
അവൻ
സാധരണക്കാരൻ മാത്രം ...!
ഉണരുക
സാധുജന്മങ്ങളേയുണരുക
ഇനിയൊരു
മാറ്റത്തിന്റെ ചൂലെടുക്കുക
ഇത്തിരുമുറ്റത്തു
ഭരണവും സമരവും പ്രതിരോധവും
ആഘോഷമാക്കുമീ
ചവറുകളൊന്നായടിച്ചു
ദൂരേക്കെറിയുക..!!