ഇന്നും
നിനക്കായി പ്രാർത്ഥിച്ചൂ മമ സഖീ
കണ്ണനതുകേട്ടെ,ന്നുള്ളം പറയുന്നൂ
ഒന്നുംഉര
ചെയ്തേയില്ല കണ്ണ, നെന്നാൽ
ചുണ്ടിൽ
മൃദുസ്മിതം മിന്നീടുന്നൂ ചിരം
ഓടക്കുഴൽ
വിളി അരികത്തണഞ്ഞീലാ..!
ഓമൽക്കുളിർമൊഴി
കാതിലുണർന്നീലാ..!
തഴുകും
തെന്നൽ പോലാം മധുരസ്മിതത്തിനാൽ
നിറയെ
കാര്യങ്ങളെൻ കണ്ണനെന്നോടോതി..!!
യാചിച്ചില്ലാ
തെല്ലും ധനവും പെരുമയും
കാതിൽപ്പതിക്കില്ലെന്നറിയാം
അതിമോഹം
അതിലും
അമൂല്യമാമളവറ്റൊരേ ധനം
നിനക്കായി
ചോദിച്ചു ഞാൻ; ചിരിച്ചേ നില്പൂ കണ്ണൻ.
മിഴിയിൽ
ജലമേതും നിറയാതിരിക്കുവാൻ
കരളിൽ
കറുപ്പേതും കലരാതിരിക്കുവാൻ
തുടരുമീ
യാത്രയിൽ, നിറയും സന്തോഷത്തിൻ
തിരയിൽ
നീയേറുവാ,നിന്നും ധ്യാനിപ്പു ഞാൻ
അരികിൽ
പ്രിയമെഴും സഖിമാർ നിനക്കെന്നും
തുണയായിരിക്കുവാൻ
കനിഞ്ഞീടട്ടേ കണ്ണൻ
കനിയാതിരിക്കില്ല
കരുണാമയൻ കാന്തൻ
മധുരം
വഴിയുന്ന ചിരിയായി നിറയുന്നോൻ..!!
*****